അഗളി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന കര്‍ശനപരിശോധനയുടെ ഭാഗമായി അട്ടപ്പാടിയില്‍ വനത്തില്‍ വാറ്റുകേന്ദ്രം കണ്ടെ ത്തി നശിപ്പിച്ചു. പുതൂര്‍ ചുട്ടറ ഉന്നതിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറുമാറി യുള്ള വനത്തിലാണ് വാറ്റുകേന്ദ്രമുണ്ടായിരുന്നത്.
അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം ഞായറാഴ്ച നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 468 ലിറ്റര്‍ വാഷും, ഒന്‍പത് ലിറ്റര്‍ ചാരായവും കണ്ടെത്തി. വാറ്റ് നടത്തുന്നതിനായി തയാറാക്കിയ പ്രത്യേക അടുപ്പും നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ കണ്ടെത്തുന്ന തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
മദ്യഷാപ്പുകളൊന്നുമില്ലാത്ത അട്ടപ്പാടി മേഖലയില്‍ തെരഞ്ഞെടുപ്പുകാലത്തെ വ്യജ മദ്യനിര്‍മാണവും വിതരണവും തടയാന്‍ എക്സൈസ് വകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലിസ്, വനം,ഗതാഗതം, നികുതി തുടങ്ങിയ വകുപ്പുകളു മായി ചേര്‍ന്ന് മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്ക്വാഡും പ്രവ ര്ത്തിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബു, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഇ.ജി ജിജോയ്, കെ.പ്രമോദ്, എം.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഭോജന്, രജീഷ്, ഡ്രൈവര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് വനത്തില്‍ പരിശോധന നടത്തിയത്.
