പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ജില്ലയില്‍ അക്കൗണ്ടിങ് ടീമുകള്‍ രൂപീക രിച്ചു. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ യാണ് നിയമിച്ചത്.
തെരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകള്‍ തടയുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജില്ലയിലെ ഓരോ മണ്ഡലത്തിനും ഓരോ ഇന്‍-ചാര്‍ജ് ഓഫിസറെയും സഹായിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടു ണ്ട്. സഹകരണ വകുപ്പിലെ ഇന്‍സ്പെക്ടര്‍മാര്‍, ഓഡിറ്റ് വിഭാഗത്തിലെ ഓഡിറ്റര്‍മാര്‍ തുടങ്ങി കണക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയാ ണ് ഈ ടീമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിക്കുന്ന ചെലവ് നിരീക്ഷകരുമായി ചേര് ന്നായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ നടത്തു ന്ന പ്രചാരണ പരിപാടികളുടെയും പരസ്യങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയുമാണ് സ്ക്വാഡുകളുടെ പ്രധാന ജോലി. ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസറായ ജില്ലാ ഫിനാന്‍സ് ഓഫിസറായിരിക്കും ഈ ടീമുക ളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
