മുതലമട: വെള്ളാരംകടവ് ബാബുപതി കോളനിയിൽ വളരെ ദയനീയമായ അവസ്ഥയിൽ താമസിച്ചിരുന്ന വെളുപ്പൻ(76) പാപ്പാൾ(74) ദമ്പതികളെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യ ത്തിൽ കൊഴിഞ്ഞാമ്പാറ ആർ. വി. പുതൂർ ഉള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് ലേക്ക് മാറ്റി താമസിപ്പിച്ചു. കെ. ബാബു എം.എൽ .എ, മുതലമട പഞ്ചായത്ത് അധ്യക്ഷ കെ. ബേബിസുധ എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ ഇവരെ കുറിച്ച് അറിഞ്ഞാണ് ഇവരുടെ വീട് സന്ദർശിക്കുകയും സുരക്ഷിതമായ വീട് ലഭ്യമാകുന്നതുവരെ ഇവരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപന ത്തിലേക്ക് മാറ്റി പാർപ്പിക്കണമെന്ന് സാമൂഹ്യനീതി ഡയറക്‌ടർ ഷീബാ ജോർജ് ഐ.എ.എസി നോട് നിർദ്ദേശിക്കുകയും ചെയ്തത്.
തുടർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.എം.ഷെരീഫ് ഷൂജ, പാലക്കാട് മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റ ന്റിനോട് സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കു വാൻ നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വെളുപ്പൻ, പാപ്പാൾ ദമ്പതികളെ നേരിൽ സന്ദർശിക്കുകയും ഇവരുടെ നില വിലെ അവസ്ഥ സാമൂഹ്യനീതി ഓഫീസർക്ക് റിപ്പോർട്ട് ചെയുക യും ചെയ്തു. തുടർന്ന് മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയതിനു ശേഷം വൃദ്ധദമ്പതികളെ കൊഴിഞ്ഞാ മ്പാറ ആർ.വി. പുതൂർ ഉള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
കെ ബാബു എം.എൽ.എ, പഞ്ചായത്ത് അധ്യക്ഷ കെ. ബേബി സുധ, വാർഡ് മെമ്പർമാരായ എൻ.അർജുനൻ, വിനേഷ്, മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ. സതീഷ്, കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാജീവ്.പി, ജില്ലാ കോടതി പ്രോട്ടോകോൾ ഓഫീസർ കെ.രാമസ്വാമി, എസ്.റ്റി. പ്രൊമോട്ടർ പി.അനിത, റവന്യൂ അധികൃതർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടുകൂടിയാണ് സാമൂ ഹ്യനീതി വകുപ്പും ജില്ലാ സീനിയർ സിറ്റിസൺ സെല്ലും ചേർന്ന് വൃദ്ധ ദമ്പതികളെ ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധമന്ദിരത്തി ലേക്ക് മാറ്റിപ്പാർപ്പിച്ചത്. ട്രസ്റ്റ് ചെയർമാൻ സുരേഷ് പുരുഷോത്ത മൻ, സെക്രട്ടറി സി.സി. മിനി തുടങ്ങിയവർ ഇവരെ സ്വീകരിച്ചു.