പാലക്കാട്: ജില്ലയിൽ മുൻഗണനേതര (സബ്സിഡി) വിഭാഗക്കാർ ക്കുള്ള (നീല കാർഡ്) സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യ ധാ ന്യ ക്കിറ്റു കളുടെ വിതരണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് ( മെയ് 8) 12, 241 കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ സിവിൽ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു.

ജില്ലയിൽ മുൻഗണനാ വിഭാഗക്കാർക്കായുള്ള (പിങ്ക് കാർഡ്) സൗജ ന്യ കിറ്റുകളുടെ വിതരണം പൂർത്തിയായി. 3,02,540 റേഷൻ കാർഡു ടമകളാണ് കിറ്റുകൾ കൈപ്പറ്റിയത്. ഇതുവരെ ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് പാലക്കാട് താലൂക്കിലാണ്. 62, 347 കിറ്റുകൾ റേഷൻ കടകൾ മുഖേന കാർഡുടമകൾ കൈപ്പറ്റി.
ആലത്തൂർ 55, 806 പട്ടാമ്പി 51,667 ഒറ്റപ്പാലം 50,241 ചിറ്റൂർ 49,574, മണ്ണാർക്കാട് 33, 177 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്കുകൾ. ജില്ലയിൽ ആകെ 3,09315 പിങ്ക് കാർഡുടമ കളാണുള്ള ത്. പിങ്ക് കാർഡുടമകൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകൾ നിശ്ചിത ദിവസം കൈപ്പറ്റാൻ സാധിക്കാത്തവർക്ക് തുടർന്നും റേഷൻ കട മുഖേന കിറ്റുകൾ വാങ്ങാവുന്നതാണ്.

നീലക്കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം പൂർത്തീകരിച്ചാൽ വെള്ളക്കാർഡുടമകൾക്കുള്ള (മുൻഗണനേതര – നോൺസബ്സിഡി) ഭക്ഷ്യധാന്യക്കിറ്റ് വിതരണം ആരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!