പാലക്കാട്: ആടിയും പാടിയും കഥകള്‍ പറഞ്ഞും ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നാട്ടുകൂട്ടം വീട്ടുമുറ്റത്ത് ഒത്തുചേര്‍ന്നത് എലപ്പുള്ളിക്ക് വേറിട്ടഅനുഭവമായി. എലപ്പു ള്ളി സര്‍ക്കാര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണ ത്തോടെ നൊച്ചിക്കാട് വിനോദിന്റെ വീട്ടിലാണ് നാട്ടുകൂട്ടം നടന്നത്. അശ്വമേധം-കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനപരിപാടി, എലിപ്പനി നിയന്ത്രണബോധവല്ക്കര ണം, വൈബ് ഫോര്‍ വെല്‍നസ് വ്യായാമത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളുന്ന ആരോഗ്യ വിഷയങ്ങളുള്‍പ്പടെ ചര്‍ച്ചചെയ്തു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നാട്ടുകൂട്ടത്തിലേ ക്കെത്തി. ആശാപ്രവര്‍ത്തക ഉഷ, ധനുഷ്, വിജിത് എന്നിവര്‍ അവതരിപ്പിച്ച കലാപരി പാടികളും മാറ്റുകൂട്ടി. എലപ്പുള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളായട സിവിത, മഞ്ജുഷ, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കാവ്യ കരുണാകരന്, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന, കൊടുവായൂര്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അജി ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് , നല്ലേപ്പിള്ളി കുടും ബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ജി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
