മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യ പ്പെട്ടു. കുന്തിപ്പുഴ മുതല്‍ നൊട്ടമല വരെയുള്ള രൂക്ഷമായ ഗതാഗത കുരുക്കിന് പരി ഹാരം കാണുക, പെന്ഷന് പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.പെന്ഷന് ഭവനില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രന് അധ്യക്ഷനായി. മറ്റുഭാരവാഹികളായ ടി. അശോ കന്, കെ.മോഹന്‍ദാസ്, എം.വി കൃഷ്ണന്‍കുട്ടി, അംബുജാക്ഷി, ടി.സദാനന്ദന്, പി.രാമ ചന്ദ്രന്, ആര്.ചാമുണ്ണി, പി.ബഷീര്‍, ഏലിക്കുട്ടി, ചിന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയഭാരവാഹികള്‍: സി.രാമചന്ദ്രന് (പ്രസിഡന്റ്), ടി.സദാനന്ദന് (സെക്രട്ടറി), എം.ചന്ദ്രദാസന്‍ (ട്രഷറര്‍).
