കുമരംപുത്തൂര്‍ :പോരാട്ടം, മുന്നേറ്റം, അതിജീവനം എന്ന പ്രമേയത്തില്‍ ജനുവരി 31, ഫെബ്രുവരി 1,2 തിയതികളില്‍ കോഴിക്കോട് നടക്കുന്ന എസ്.ടി.യു. സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയില്‍ യൂണിറ്റ് സമ്മേളന ങ്ങള് തുടങ്ങി.ചങ്ങലീരിയില് നടന്ന യൂണിറ്റ് സമ്മേളനം എസ്.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി പ്രമേയ പ്രഭാഷണവും യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ഷറഫുദ്ദീ ന് ചങ്ങലീരി മുഖ്യപ്രഭാഷണവും നടത്തി.എസ്.ടി.യു മുന്‍ ജില്ലാ പ്രസിഡന്റുും ക്ഷേമ ബോര്‍ഡ് ജില്ലാ മെമ്പറുമായ എം.എ മുസ്തഫ സാഹിബിന്റെ നിര്യാണത്തില്‍ അനു ശോചിച്ചു. മണ്ഡലം ഭാരവാഹികളായ ഹസന്, മുഹമ്മദ് കുട്ടി എന്ന മുത്തുട്ടി, കാസിം വെളളാഞ്ചീരി, എസ്.ടി.യു തൊഴിലാളികള്‍ പങ്കെടുത്തു.
