മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും ലേബര്‍ കോഡിനുമെതിരെ ഫെബ്രുവരി 12ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ സി.ഐ.ടി.യു. മണ്ണാ ര്‍ക്കാട് പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന കമ്മിറ്റി അംഗം ടി.കെ അച്യുതന് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കുമാരന്,ഹക്കീം മണ്ണാര്‍ക്കാട് ,പ്രശോഭ്, പി.ദാസന്,എം.സുരേഷ്,ഡിവിഷന് സെക്രട്ടറി കെ.പി മസൂദ് തുടങ്ങിയവര്‍ സംസാരിച്ചു.
