പാലക്കാട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗവികസന കോര്പ്പറേഷന് ജില്ലാ കാര്യാ ലയം, ദേശീയ പിന്നോക്ക വിഭാഗ ധനകാര്യവികസന കോര്‍പ്പറേഷന്റെ സഹകരണ ത്തോടെ സംരംഭകത്വപരിശീലനവും വായ്പാവിതരണവും നടത്തി.36 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി വിവിധ പദ്ധതികളിലായി ആകെ 89.38 ലക്ഷം രൂപ വായ്പയാ യി വിതരണം ചെയ്തു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.ബി രാജു ഉദ്ഘാടനം ചെയ്തു.കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന / മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 1.5 കോടി രൂപയുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 82.42 ലക്ഷം രൂപയുടെയും വായ്പാ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കെ.പ്രേമ അധ്യക്ഷയായി.സംരഭകത്വം, ഉല്പന്ന വൈവി ധ്യവല്ക്കരണം, വിപണനം, അക്കൗണ്ടിങ്, നിയമവശങ്ങള്‍ എന്നീവിഷയങ്ങളില്‍ പാലക്കാട് താലൂക്ക് വ്യവസായ ഓഫിസിലെ അസി.ജില്ലാ വ്യവസായ ഓഫിസര്‍ എന്‍. റഷീദ് ക്ലാസെടുത്തു. കെ.എസ്.ബി.ഡി.സി. അസി. ജനറല്‍ മാനേജര്‍ വി.ലത, എക്സി. അസി. സി.അനിത, പ്രൊജക്ട് അസി. ആര്.കെ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
