വിവിധ പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും
മണ്ണാര്‍ക്കാട്:നഗരസഭയില്‍ മാലിന്യ സംസ്കരണത്തിനുള്പ്പടെ വിവിധ പദ്ധതികള്‍ ക്കായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.മാലിന്യ സംഭരണ കേന്ദ്രം, മാലിന്യസംസ്കരണ പ്ലാന്റ്, എ.ബി. സി. സെന്റര്‍ എന്നിവയ്ക്കായാണ് ഭൂമി വേണ്ടിവരുന്നത്.
വേണം സ്വന്തമായൊരു എ.ബി.സി. കേന്ദ്രം
തെരുവുനായശല്യം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി സുരക്ഷിതമായി പാര്പ്പിക്കുന്നതി ന് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ജോയിന്റ് ഡയറക്ടറുടെ കത്ത് ലഭിച്ചിരുന്നു. ഇക്കാര്യവും ഇന്ന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. തെരു വുനായശല്ല്യത്തിന് പരിഹാരം കാണാന്‍ നഗരസഭയ്ക്ക് സ്വന്തമായി എ.ബി.സി. കേന്ദ്രം സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകണമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. കുറഞ്ഞത് മുപ്പത് സെന്റ് സ്ഥലമെ ങ്കിലും വേണ്ടിവരും.നഗരസഭ ഫണ്ട് ചെലവഴിച്ച് കേന്ദ്രം തുടങ്ങിയാല്‍ മറ്റുപഞ്ചായത്തു കള്‍ക്ക് കൂടി ഉപകാരപ്രദമാകും. മാത്രമല്ല വരുമാനത്തിന് സ്രോതസാകുമെന്നും ബഷീ ര്‍ പറഞ്ഞു.
മലിനജല ശുദ്ധീകരണത്തിന് പ്ലാന്റ്
കുടിവെള്ള സ്രോതസ് മലിനപ്പെടുത്തും മലിനജലമൊഴുക്കുന്നതിനെതിരെ നടപടി വേണമെന്ന് കൗണ്‍സിലര്‍ എസ്.അജയകുമാര്‍ ആവശ്യപ്പെട്ടു.കോടതിപ്പടി ഭാഗത്തെ മണ്ണെടുപ്പും കൗണ്‍സിലിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു.വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണാമെന്ന് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അറിയിച്ചു. നെല്ലിപ്പു ഴ ഭാഗത്ത് മലിനജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിന് നടപടിയുണ്ടാകണെമന്നും ആവശ്യമുയര്‍ന്നു.അര ഏക്കറോളം സ്ഥലം ഇതിനുവേണ്ടിവരും. സ്ഥല ലഭ്യതയാണ് പ്രതിസന്ധി. അതേസമയം പുഴയോരത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്തി പ്ലാന്റ് നിര്‍മി ക്കാനാകുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു.പുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്ക് ലൈന്‍സ് പുതുക്കി നല്കാതിരിക്കുകയാണ് വേണ്ടതെന്ന് കൗണ്‍സിലര്‍ പി.എം ജയകുമാര്‍ പറഞ്ഞു.
നഗരസഭയിലേക്കെത്തുന്നവര്ക്ക് വാഹനപാര്‍ക്കിങ് സൗജന്യം
വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭാ കാര്യാലയത്തിലേക്ക് എത്തുന്നവരില്‍ നിന്നും വാഹനപാര്‍ക്കിങ് ഫീസ് ഈടാക്കില്ലെന്നും മറ്റുള്ളവരില്‍ നിന്നും ഫീസ് ഈടാക്കുന്നത് തുടരുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. ഫീസ് ഈടാക്കുന്ന തുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.12 അജണ്ടകളാണ് കൗണ്‍സി ലിന്റെ പരിഗണനയ്ക്കുവന്നത്. ഹരിതകര്‍മ്മസേന യൂസര്‍ ഫീ വര്‍ധനവുമായി ബന്ധ പ്പെട്ട അജണ്ട അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുന്നതിനായി മാറ്റി. മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കൗണ് സില് നടപടികള്‍ ആരംഭിച്ചത്. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി അബ്ദുറഹ്മാന്, കൗണ്‍സിലര്‍മാരായ ജലീല്‍ കൊളമ്പന്‍, സി.പി പുഷ്പാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റുസ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
