13-ാമത് ദേശീയ സരസ് മേളയ്ക്ക് തൃത്താല ചാലിശ്ശേരിയില്‍ തുടക്കം
തൃത്താല:വിവിധ അയല്‍ക്കൂട്ടങ്ങളിലായി 48 ലക്ഷത്തിലേറെ വനിതകള്‍ അംഗങ്ങളാ യ കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം ലോകത്തിന് തന്നെ മാതൃകയാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കുടുംബശ്രീ സംഘടിപ്പിക്കുന്ന 13-ാമത് ദേശീയ സരസ് മേള തൃത്താല ചാലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പദ്ധതികളുടെ വൈപുല്യം കൊണ്ട് കുടുംബശ്രീ യെ കൂടുതല്‍ ചലിപ്പിക്കാന്‍ കഴിഞ്ഞു.ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ സമയബന്ധി തമായി നടപ്പാക്കുന്നതിനും സാമ്പത്തിക പിന്തുണ നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍ഗ ണന നല്‍കുന്നുണ്ട്.കുടുംബശ്രീ കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന് വഴി ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കാന് സാധിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. പ്രാദേശിക സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിക്ക് പരിചയപ്പെടുത്തുന്ന വേദിയായി സരസ് മേളകള്‍ മാറുകയാണ്.ഗ്രാമീണ വനിതകള്‍ക്ക് പുതിയ ഉപഭോ ക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര തലത്തിലുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാനും ഇത്തരം മേളകള്‍ വലിയ അവസരമൊരുക്കും.
ഇന്ന് ആധുനിക ലോകത്ത് ആവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിജ്ഞാനവും ആര്‍ജ്ജിക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുമ്പോള്‍, മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തി സമൂഹത്തെ പഴയ അന്ധകാര യുഗത്തിലേക്ക് തിരികെ കൊണ്ടു പോകാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്.വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷതയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഇത്തരം ശക്തികളോട് വിട്ടുവീഴ്ച ചെയ്യുന്നത് നാടിന്റെ ഭാവിക്ക് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൈവരിച്ച മതനിരപേക്ഷത നിലനിര്‍ത്താന്‍ കുടുംബശ്രീ നിര്‍ണായക പങ്ക് വഹിച്ചതായി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കേരളത്തില്‍ സ്ത്രീകള്‍ ശക്തരായി മാറിയതില്‍ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്ന് വീശിഷ്ടാതിഥിതിയായി സംസാരിച്ച നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.ഇന്ത്യ നിലകൊള്ളുന്നത് ഗ്രാമീണരിലാ ണെന്നും ഗ്രാമങ്ങളിലുള്ളവരുടെ നിലനില്‍പ്പിനുള്ള പോരാട്ടമായി സരസ്മേളയെ കാണണമെന്നും അവരെ പിന്തുണക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെ മുഖ്യമന്ത്രി ആദരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, എം.പി അബ്ദു സമദ് സമദാനി എം പി എന്നിവര്‍ മുഖ്യാതി ഥികളായി. എംഎല്‍എമാരായ പി.മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിന്, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടിവി അനുപമ,തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര് കുഞ്ഞുണ്ണി , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി രാമദാസ്, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, കുടുംബ ശ്രീ ഗവേണിങ് ബോഡി അംഗങ്ങളായ, പികെ സൈനബ, കെ കെ ലതിക, മരുതി മുരു കന്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചാ യത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് സ്വാഗതവും ജില്ലാ മിഷന് കോര്‍ഡി നേറ്റര്‍ പി ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
