മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാകൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരവം 2026 എന്ന പേരില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കുന്തിപ്പുഴ എം.ഇ.എസ്. സ്കൂളിന് സമീപത്തെ മൈതാനത്ത് നടന്ന ആഘോഷം നഗരസഭാ ചെയര്‍പേഴ്സണ്‍ സജ്ന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം മുഖ്യാതിഥിയായി.പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.വി അമീര്‍ അധ്യക്ഷനായി.
കലാകാരന്മാരായ രാധാകൃഷ്ണന് മണ്ണാര്‍ക്കാട്, ആര്‍ട്ടിസ്റ്റ് ഹമീദ്, മനോജ്, സലാഹുദ്ധീ ന്, മണികണ്ഠന്, സന്തോഷ് എന്നിവരെ ആദരിച്ചു.രക്ഷാധികാരി എടത്തൊടിയില്‍ ശശി, കണ്‍വീനര്‍ അഡ്വ.നൗഷാദ് ഇട്ടിക്കോടന്, ട്രഷറര്‍ ഷാഫി മൈലാടി എന്നിവര്‍ സംസാരിച്ചു.നഗരസഭാ കൗണ്‍സിലര്‍മാരായ ഷമീര്‍ വാപ്പു, കെ.സി അബ്ദുറഹ്മാന്, അനീസ് ഗസന്‍ഫര്‍, പൊതുപ്രവര്‍ത്തകരായ കെ.ടി ഹുസ്സൈന്‍, ഗഫൂര്‍ നമ്പിയത്ത്, കമ്മിറ്റി അംഗങ്ങളായ സുനില്‍കുമാര്‍, ലാലു, സാലിഹ്, മന്‍സൂര്‍, സുരേഷ്, നാവാസ്, കെ.സിദ്ധീഖ്, കെ.സി ജവാദ്, രാധാകൃഷ്ണന്, ടി.കെ റഹീം എന്നിവര്‍ നേതൃത്വം നല്കി.
പ്രോഗ്രാം ഡയറക്ടര്‍ ഹംസ മരിയ, കോര്‍ഡിനേറ്റര്‍ രതീഷ് കുന്തിപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ ഗായകന് സലാഹുദ്ധീന്‍, മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ബാബു, അനീഷ, പ്രമോദ്, രാജേഷ് കോട്ടപ്പുറം, റസാഖ് അലനല്ലൂര്‍, നിസാര്‍, ബാബു അരിയൂര്‍, റിയാസ് തിരുവിഴാംകുന്ന്, സന്തോഷ് കോട്ടപ്പുറം, അബ്ദുറഹ്മാന് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
