പാലക്കാട്: 2026 നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ്, പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്ക ണ മെന്ന് അവലോകന യോഗം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോണ്ഫറന് സ് ഹാളില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
ഓരോ വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട് ഡാഷ്ബോര്‍ഡുകള്‍ തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. ‘പെര് ഡ്രോപ്പ് മോര് ക്രോപ് ‘ പദ്ധതിയില്‍ വകയിരുത്തിയ മുഴുവന്‍ തുകയും വിനിയോഗിക്കണമെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി ബ്ലോക്ക് തലത്തില്‍ കാംപെയിനുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി കൃഷിവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.പ്രധാനമന്ത്രി കുസും യോജന കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കണമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്കി. പദ്ധതിക്കായി അപേക്ഷകള്‍ നല്കുന്ന പ്രക്രിയ മനസ്സിലാക്കുന്നതിന് കര്‍ഷകര്‍ക്ക് വേണ്ടി ക്യാംപ് സംഘടിപ്പിക്കണമെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 162 പ്രവൃത്തികള്‍ ഫെബ്രുവരി 20 വരെയുള്ള തീയതിയില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിക്കുമെന്നും 50 പ്രവൃത്തികള്‍ ശേഷം വരുന്ന മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വകുപ്പ് മന്ത്രി എം.ബി രാജേഷിനോട് വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് മാസത്തിനകം നാല് റോഡുകള്‍ ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അധികൃതരും, ചിറ്റൂര്‍ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിര്‍മാണം ഫെബ്രുവരി 15ന് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതരും അറിയിച്ചു. പെരുമാട്ടി പി.എച്ച്.സി, മേലാര്‍ക്കോട് പി.എച്ച്.സി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ടി.വി റോഷ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി എം.ബി രാജേഷ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
എട്ട് സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടെന്നും, വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പുരോഗമിക്കുന്ന 14 സ്കൂളുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.ആറ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും, രണ്ട് പ്രവര്‍ത്തികളുടെ നിര്‍മണം പുരോഗമിക്കുകയാണെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരും,രണ്ട് പ്രവര്‍ത്തികള്‍ 90 ശതമാനം പൂര്‍ത്തീകരിച്ച് ഉടന്‍ ഉദ്ഘാടനത്തിന് തയ്യാറാവുമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരും യോഗത്തില്‍ അറിയിച്ചു. പി മമ്മിക്കുട്ടി എം.എല്‍.എ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എം ധ്വര, വിവിധ വകുപ്പ് മേധാവികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
