മണ്ണാര്‍ക്കാട്: നഗരാതിര്‍ത്തിയിലെ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍ വശം ഉയരനടപ്പാതവേണമെന്ന ആവശ്യം ശക്തമാകുന്നു.സുരക്ഷിതയാത്രക്കായി വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നു. ഇരുവശത്തുനിന്നും ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയില്‍ റോഡുമുറിച്ചുകടക്കാന്‍ പ്രയാസപ്പെടുകയാണ് വിദ്യാര്‍ഥികള്‍. പാലക്കോട്-കോഴിക്കോട് ദേശീയപാതയായതിനാല്‍ ബസുകളും ചരക്കുലോറികളു മുള്‍പ്പെടെ നിരന്തരം കടന്നുപോകുന്ന ഇവിടെ റോഡിനപ്പുറം കടന്നുകിട്ടാന്‍ വിദ്യാര് ഥികള്‍ക്ക് ഏറെനേരം കാത്തിരിക്കണം.
നിലവില്‍, റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈനുണ്ടെങ്കിലും ഇതു പര്യാപ്തമല്ല. രാവി ലെ സ്കൂള്സമയത്തും വൈകീട്ടും നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് റോഡിനിരു വശവുമുണ്ടാകുക. അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ റോഡുമുറി ച്ചുകടക്കാന് സഹായിക്കുന്നത്. റോഡ് ഇറക്കമായതിനാല്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ അമിതവേഗതയിലുമായിരിക്കും.കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ചുകടക്കുന്ന സമയത്തുപോലും വാഹനങ്ങള്‍ കടന്നുപോകുന്ന സാഹചര്യവുമുണ്ട്. ഇതിനാല്‍ ഭീതിയോടെയാണ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ സഞ്ചാരം. സുര ക്ഷിതമായി റോഡിനപ്പുറവും ഇപ്പുറവുമെത്തിച്ചേരാന് ഇവിടെ ഉയരനടപ്പാത സ്ഥാപി ക്കണമെന്ന ആവശ്യവും ഏറെനാളായി ഉയരുന്നുണ്ട്.
ഇതുസംബന്ധിച്ച് നഗരസഭയിലും എം.എല്‍.എയ്ക്കും എം.പിയ്ക്കുമെല്ലാം നിവേദനം കൊടുത്തിരുന്നുവെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി എത്ര യും വേഗം ഉയരനടപ്പാത സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ് പറഞ്ഞു.മണ്ണാര്‍ക്കാട് നഗരസഭയുടെ അതിര് ത്തിയോടു ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമാ യുള്ള യു.ഡി.എഫ്. പ്രകടനപത്രികയില്‍ സ്കൂളിന് മുന്‍വശം ഉയര നടപ്പാത നിര്‍മിക്കു മെന്ന് പറഞ്ഞിട്ടുണ്ട്.യുഡിഎഫ് ഭരണസമിതി നഗരസഭയില്‍ കഴിഞ്ഞദിവസം ചുമത ലയുമേറ്റതോടെ സ്കൂളധികൃതരും രക്ഷിതാക്കളുമെല്ലാം പ്രതീക്ഷയിലാണ്.
