പാലക്കാട്: ക്രിസ്തുമസ് ന്യൂയറുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലിസും ആര്.പി. എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആറുകിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി അബ്ദുല്‍ മജൂ(24)മിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ദന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ വന്ന് പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങിയ പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടു ത്തത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്ന്ന് പിടികൂടുകയായിരു ന്നു. ഒരാഴ്ചക്കിടെ മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. കഴിഞ്ഞദിവസം 550 പാക്കറ്റ് പാന്‍മസാല പിടികൂടിയിരുന്നു. ക്രിസ്തുമസ് ന്യൂയറുമായി ബന്ധപ്പെട്ട് ലഹരികടത്തി നുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് പരിശോധന കര്‍ശനമാണ്. എല്ലാദിവസ വും ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ പരിശോധനയും നടക്കുന്നുണ്ട്. എസ്.ഐമാരായ കെ.ജെ പ്രവീണ്‍, വിനീത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രജിഷ് മോഹന്‍ദാസ്, സിവില്‍ പൊലിസ് ഓഫിസര്‍ കാര്‍ത്തിക്ക്, ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ലഹരിക്കടത്തി നെതിരെ കര്‍ശനപരിശോധനയും പിടിക്കപ്പെടുന്നവര്‍ക്ക് നേരെ കര്‍ശന നടപടിക ളുമുണ്ടാകുമെന്ന് റെയില്‍വേ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജെ പ്രവീണ്‍ അറിയിച്ചു.
