തെങ്കര:ഒരു ഇടവേളയ്ക്കുശേഷം മലയോരഗ്രാമമായ തത്തേങ്ങലത്ത് വീണ്ടും വന്യ ജീവിആക്രമണം.വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്നു തിന്നു.പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു.വനപാലകരെത്തി പരിശോധന നടത്തി.സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.തത്തേങ്ങലം ബാലവാടി കൊല്ലംപറമ്പില്‍ ബിജുവിന്റെ നായയെയാണ് പുലി കൊന്നുതിന്നത്. ഇന്ന് രാവിലെയാണ് നായയെ മുക്കാല്‍ഭാഗത്തോളം ഭക്ഷിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടത്.വിവരം വനംവകുപ്പിനെ അറിയിച്ചു. മണ്ണാര്‍ക്കാട് ആര്.ആര്.ടിയും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് ന്യജീവിയുടെ കാല്പ്പാടുകള്കണ്ടെത്തിയെങ്കിലും ഇതുവ്യക്തമല്ല. നായയെ ആക്രമിച്ചത് പുലിയാകാമെന്ന നിഗമനത്തില്‍ തന്നെയാണ് വനംവകുപ്പും. വൈകിട്ടോടെ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചു. കാമറനിരീക്ഷണ ത്തിനുശേഷം മറ്റുനടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ നീക്കം.പ്രദേശ ത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.തെങ്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ഷൗക്കത്തലി, ബിനീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
