കോട്ടോപ്പാടം:പ്രവാസി യുവസംരംഭകന് കച്ചേരിപറമ്പ് കെ.സി മുഹമ്മദ് റിയാസുദ്ദീന്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കച്ചേരിപറമ്പിലെ ആറ് കുടുംബ ങ്ങള്‍ക്ക് നിര്‍മിച്ചു നല്കുന്ന കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് ജാതി,മത,രാഷ്ട്രീയ പരിഗണകള്‍ക്കതീതമായി രാജ്യത്തുടനീളം നിര്‍മിച്ചു വരുന്ന ബൈത്തുറഹ്മകള്‍ സാഹോദര്യത്തിന്റെ പ്രതീക ങ്ങളായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്തിയുറങ്ങാന്‍ അഭയമില്ലാത്തവര്‍ക്ക് ഭവനങ്ങളൊരുക്കുന്ന റിയാസുദ്ദീന്‍ കരുണയുടെയും പരിരക്ഷയുടെയും തുല്യതയില്ലാ ത്ത മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറപ്പള്ള ഖദീജ,തോട്ടുങ്ങല്‍ ആയിഷക്കുട്ടി,പുളിക്കാടന്‍ ഉമ്മുസല്‍മത്ത്, പൊതിയില്‍ ബുഷ്റ, മാനഞ്ചീരി അബ്ബാസ്, തൊട്ടിപറമ്പന്‍ ജുമൈല എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ബൈത്തു റഹ്മകള്‍ എല്ലാവിധ സൗകര്യങ്ങളോടെ നിര്‍മിച്ചു നല്‍കുന്നത്.
കച്ചേരിപറമ്പ് കുന്നശ്ശേരിയില്‍ നടന്ന ചടങ്ങില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ മുഖ്യാ തിഥിയായി.ട്രസ്റ്റ് ചെയര്‍മാനും ഗ്രാമപഞ്ചായത്തംഗവുമായ കെ.സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. കെ.സി മുഹമ്മദ് റിയാസുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്,വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍,ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍,എസ്.ടി.യു ജില്ലാ പ്രസിഡന്റ് നാസര്‍ കൊമ്പത്ത്, മഹല്ല് പ്രസിഡന്റ് ടി.ടി. ഉസ്മാന് ഫൈസി, ടി.വി അബ്ദുറഹ്മാന്, എ.അസൈനാര്‍, കെ.ടി സുല്‍ഫത്ത്, എം.ഷാനിര്‍ ബാബു, സി.ടി സുമയ്യ, എം.പി സാദിഖ്, സിദ്ദീഖ് പാറോക്കോട്, കെ.പി.എ സലീം, റഫീഖ് കൊങ്ങത്ത്, നാസര്‍ പുളിക്കല്‍, മുഹമ്മദലി പുളിയക്കോട്, അബ്ദുപ്പ താളിയില്‍, ഉമ്മര്‍ ആമ്പാടത്ത്, സലാം കാഞ്ഞിരമണ്ണ, കെ.ഷറഫുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
