കോട്ടോപ്പാടം: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.കോവിഡ് സ്വര്‍ണ പണയ വായ്പ,കോവിഡ് കാര്‍ഷിക വായ്പ,വീടിനൊപ്പം കുടും ബശ്രീ വായ്പ,നാടിനൊപ്പം വ്യാപാരി വായ്പ എന്നിവയാണ് പ്രഖ്യാപിച്ച ത്. കോവിഡ് സ്വര്‍ണ പണയ വായ്പ പ്രകാരം അംഗങ്ങള്‍ക്ക് നാല് ശത മാനം പലിശ നിരക്കില്‍ സ്വര്‍ണ പണയ വായ്പ നല്‍കും.ഒരു വര്‍ഷ ത്തേക്ക് ഏഴ് ശതമാനം പലിശ നിരക്കിലാണ് കാര്‍ഷിക വായ്പ നല്‍ കുന്നത്. സെന്റിന് ആയിരം രൂപ നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കും.സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് കുടുംബശ്രീയിലെ ഒരംഗത്തിന് പരമാവധി 20,000 രൂപയോ ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപയോ വായ്പയായി അനുവദിക്കും.വ്യാപാരികള്‍,സ്വയം തൊഴില്‍ സംരഭകര്‍ എന്നിവയ്ക്കായാണ് വ്യാപാരി വായ്പ പദ്ധതി.രണ്ട് വ്യാപാ രികളുടെ ജാമ്യത്തിലും മറ്റ് നിബന്ധനകളുടെ അടിസ്ഥാനത്തിലും 50,000 രൂപ വരെ 15 മാസത്തേക്ക് പ്രത്യേക വായ്പ അനുവദിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് അറിയിച്ചു.