മണ്ണാര്‍ക്കാട്: ജി.എസ്.ടി. ഇന്‍കംടാക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടാക്സ് കണ് സള്ട്ടന്സ് ആന്‍ഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേള നം കെ.പി.എം. കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന എക്സിക്യുട്ടിവ് അംഗം സി.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പുതിയ ജി.എസ്.ടി. നയങ്ങളെ കുറിച്ചുള്ള ക്ലാസു മുണ്ടായി. എം.ആര് മണികണ്ഠന് സംസാരിച്ചു. പുതിയ യൂണിറ്റ് പ്രസിഡന്റായി അഷ്റ ഫ് അലി, സെക്രട്ടറിയായി രമേശ്, ട്രഷററായി സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു.
