തെങ്കര:കര്‍ഷകരുടെ ആവശ്യപ്രകാരം കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ വലതു കരപ്രധാന കനാലിലൂടെ വീണ്ടുംവെള്ളംവിട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയാ ണ് കനാല്‍ 2.5 സെന്റീമീറ്റര്‍ തുറന്ന് ജലവിതരണം പുനരാരംഭിച്ചത്.ഇടതുകര കനാലും തുറക്കാനുള്ള ഒരുക്കത്തിലാണ് കെ.പി.ഐ.പി. അധികൃതര്‍.ഒറ്റപ്പാലം താലൂക്കിലെ നെല്കൃഷിയ്ക്കുള്ള ജലവിതരണത്തിനായി ഇടതുകര കനാല്‍ ഈ ബുധനാഴ്ച തുറ ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി പ്രധാനകനാലുകള്‍ വൃത്തി യാക്കി.ഉപകനാലുകള്‍ വൃത്തിയാക്കി വരുന്നതായി കെപിഐപി അധികൃതര്‍ അറി യിച്ചു.
കനാലിലെ കേടായ ഷട്ടറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗ മിക്കുകയാണ്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപേദശക സമിതി തീരുമാനപ്രകാരം ഈവര്‍ഷം കാര്‍ഷികമേഖലയിലേക്കുള്ള ജലവിതരണത്തിനായി ആദ്യം വലതുകര കനാലാണ് തുറന്നത്. ഇക്കഴിഞ്ഞ മൂന്നാം തിയതി വലതുകരകനാലിലൂടെ ജലവിതര ണം നടത്തിയിരുന്നു.നാല് സെന്റീമീറ്ററാണ് കനാല്‍ അന്നുതുറന്നത്.ആദിവസങ്ങളില്‍ ഇടവിട്ട് മഴ ലഭിച്ചതിനാല്‍ അടുത്തദിവസം വൈകിട്ടോടെ കനാല്‍ അടച്ചു. എന്നാല്‍ രണ്ടുദിവസത്തെ ശക്തമായ വെയിലില്‍ കൃഷിയിടങ്ങളിലെ വെള്ളം പെട്ടെന്ന് വറ്റിയ തിനാല്‍ കര്‍ഷകര്‍ ജലവിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് വലതുകര വീണ്ടും തുറന്ന് മേലാമുറി, മെഴുകുമ്പാറ,ചിറപ്പാടം, കൈതച്ചിറ എന്നീ പ്രദേശങ്ങളിലേക്ക് ജലവിതരണം ആരംഭിച്ചത്. പ്രദേശങ്ങളിലെ കാര്‍ഷികാവശ്യങ്ങള്‍ ക്കൊപ്പം മറ്റുഗാര്ഹിക ആവശ്യങ്ങള്‍ക്കും കനാലിലെ വെള്ളം ലഭ്യമാകും.
സമയബന്ധിതമായി കനാല്വൃത്തിയാക്കിയതിനാല് കാലതാസമില്ലാതെ കൃഷിയി ടങ്ങളിലേക്ക് വെള്ളമെത്തിയിട്ടുണ്ട്. അതേസമയം ചേങ്ങോല്കളം ഭാഗത്ത് സ്ലൂയി സില് നിന്നും വെള്ളം തോടുവഴി കൃത്യമായി മേലാമുറി പാടശേഖരങ്ങളിലേക്കെ ത്താന് ബുദ്ധിമുട്ട് നേരിടുന്നതായി കര്‍ഷകര്‍ പറയുന്നു. തോടില്‍ മണ്ണടിഞ്ഞതും ബണ്ട് പൊട്ടിയതുമാണ് കാരണം. ഇതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വയലിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ടിവരികയാണ്. കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ ചേര്‍ന്ന് തോട് വൃത്തിയാക്കിയിരു ന്നു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി യഥാസമയം തോടുവൃത്തിയാക്കിയാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. നെല്പാടങ്ങളില് നെല്ല് കതിര ണിഞ്ഞിട്ടുണ്ട്. 15ദിവസത്തിനകം കൊയ്ത്തുനടത്താനാകുമെന്ന് മേലാമുറി പാടശേഖ രത്തിലെ കര്‍ഷകനായ പി.രാധാകൃഷ്ണന് പറഞ്ഞു.
