മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സില്‍വര്‍ ജൂബി ലിയുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു.കേരളത്തിന്റെ തനതായ ഭക്ഷണ വൈ വിധ്യങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന നൂറോളം ഭക്ഷണ വിഭവ ങ്ങളുടെ പ്രദര്‍ശനവും വില്പനയുമുണ്ടായി.എം.ഇ.എസ്. ജില്ലാ സെക്രട്ടറി സയ്യദ് താജുദ്ദീ ന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന് മുഖ്യാതി ഥിയായി പങ്കെടുത്തു.സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള, മാനേജ്മെന്റ് അംഗങ്ങളായ അഡ്വ. മുനീര്‍ പാറക്കല്‍, ഇല്യാസ്, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാനാധ്യാപിക കെ.ആയിഷാബി, സി.എച്ച് സുല്‍ഫിക്കര്‍ അലി, മന്‍സൂബ, തപസ്സുംതാജ്, യു.ബുഷ്റ എന്നിവര്‍ സംസാരിച്ചു.
