മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ‘സ്ത്രീ സുരക്ഷാ’ പദ്ധതിയുമായി ബന്ധപ്പെട്ട നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെര ഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ത്രീ സുരക്ഷ പദ്ധതി യില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും ഔദ്യോഗികമായി അപേക്ഷാ ഫോം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അവസാ നിച്ചതിന് ശേഷം മാത്രമേ ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. നിലവില്‍ പ്രചരിക്കുന്ന അപേക്ഷാ ഫോമുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയതോ അംഗീകരിച്ചതോ അല്ലെന്നും അവയ്ക്ക് യാതൊരു നിയമസാധുതയും ഇല്ലെന്നും സര്‍ക്കാര്‍ കമ്മീഷന് നല്കിയ കത്തില്‍ വ്യക്തമാക്കി.
