കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിധി. കേസിലെ എട്ടാംപ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തമാക്കി.ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റ ക്കാരനെന്നും കോടതി വിധിച്ചു.11മണിയോടെയാണ് കേസിന്റെ വിധിപ്രസ്താവ നടപ ടികള്‍ ആരംഭിച്ചത്. എട്ടുവര്‍ഷം നീണ്ട കേസാണിത്. ആറുവര്‍ഷമായി അതിജീവിത നടത്തുന്ന നിയമപോരോട്ടത്തിനൊടുവിലാണ് കേസിലെ അന്തിമവിധി കോടതി പറ യുന്നത്.2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വാഹനത്തില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങ ള്‍ ചിത്രീകരിച്ചു എന്നാണ് കേസ്.
