മണ്ണാര്‍ക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റാ യ www.sec.kerala.gov.inലെ വോട്ടര്‍സെര്‍ച്ച് ഓപ്ഷന് ഉപയോഗിക്കാം.തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ രണ്ട് തലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേര് തിരയാന്‍ സൗകര്യമു ണ്ട്. വോട്ടര്‍പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്,കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്. എപിക് കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്,പഴയതും പുതിയ തും. തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ അപേക്ഷിക്കുമ്പോള്‍ ഇവയിലേതാണോ നല്‍കിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാല്‍ മാത്രമേ പേര് കണ്ടെത്താന്‍ കഴിയുക യുള്ളൂ.കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള പഴയ എസ്.ഇ. സി. ഐ.ഡി. നമ്പരോ, പുതിയ എസ്.ഇ.സി. നമ്പരോ ഉപയോഗിച്ചും പരിശോധന നട ത്താം. വെബ്സൈറ്റില്‍ ‘വോട്ടര്‍ സര്‍വീസസ്’ ക്ലിക്കുചെയ്യുമ്പോള്‍ ലഭിക്കുന്ന സെര്‍ച്ച് വോട്ടര്‍ ലോക്കല്‍ബോഡി വൈസ് ഓപ്ഷന് വഴി ജില്ലയുടെ പേരും തദ്ദേശസ്ഥാപന ത്തിന്റെ പേരും നല്കി പരിശോധന നടത്താം. അതുപോലെ, സെര്‍ച്ച് വോട്ടര്‍ വാര്‍ഡ് വൈസ് ഓപ്ഷന് ക്ലിക്ക് ചെയ്ത് വാര്‍ഡ് തലത്തിലും വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമായി നല്കിയാല് മാത്രമേ പരിശോധനയില്‍ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ.
