മണ്ണാര്‍ക്കാട്: ക്യാന്സര്രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന അശ്വിന്‍കൃഷ്ണ (18) വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. മണ്ണാര്‍ക്കാട് ശിവന് കുന്നില്‍ ശിവകുമാര്‍-ശ്രീദേവി ദമ്പതികളുടെ മകനായ അശ്വിനാണ് വീട്ടുകാരേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. പൊറ്റശ്ശേരി ഗവ. എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അശ്വിന്. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചതോടെ ഒരുവര്‍ഷമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. അശ്വിന് ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ മജ്ജമാറ്റിവെക്കല്‍ ശസ്്ത്രക്രിയയായിരു ന്നു പരിഹാരമായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. 50ലക്ഷത്തോളം രൂപ യായിരുന്നു ഇതിനുള്ള ചിലവ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബ ത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ ജനപ്രതി നിധികളും പൗരസമൂഹവും നാട്ടുകാരുംഒന്നിച്ചുചേര്ന്ന് ചികിത്സാധനസഹായനിധി രൂപവത്കരിച്ച് തുക സ്വരൂപിച്ചുവരികയായിരുന്നു. 27ലക്ഷത്തോളംരൂപ ഇത്തരത്തില്‍ സമാഹരിക്കുകയും കുടുംബത്തിന് കൈമാറുകയും ചെയ്തു. നാടിന്റെ വവിധഭാഗ ങ്ങളില്നിന്നുവരെ അശ്വിന് സഹായങ്ങളെത്തിയിരുന്നു. ഇതിനിടെയാണ് ഏവരേയും കണ്ണീരിലാഴ്ത്തി അശ്വിന് മടങ്ങിയത്. സഹോദരന്: അജില്‍കൃഷ്ണ.