തെങ്കര :ഗവ.പ്രീപ്രൈമറി സ്കൂള്‍ കിഡ്സ് ഫെസ്റ്റ് നടനം 2കെ25 യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് സ്കൂളിന് നല്കിയ ഫാനുകള്‍ എം.ഡി. അജിത്ത് പാലാട്ടില്‍ നിന്നും സ്കൂള്‍ സീനിയര്‍ അസി സ്റ്റന്റ് സബീന ടീച്ചര്‍ ഏറ്റുവാങ്ങി.സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സുബൈദ അധ്യക്ഷ യായി. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്, പ്രോഗ്രാം കണ്‍വീനര്‍ പി.കെ രാജീവന്, സ്റ്റാഫ് പ്രതിനിധി കെ.സി സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.ബഷീര്‍, യു.ജി.എസ്. ഗ്രൂപ്പ് പി.ആര്.ഒ. കെ.ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
