മണ്ണാര്‍ക്കാട്: സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിറക്കി. നികുതിപരിഷ്കരണത്തില്‍, ഹൈക്കോടതി വിധിയുടെ ആനുകൂ ല്യം എല്ലാവര്ക്കും ലഭ്യമാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ച് അധികം വാങ്ങിയ തുക തിരിച്ചുനല്‍കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡുകള്‍ , നഗരത്തില്‍നിന്ന് ബൈപ്പാസുകള്‍, പൊതുമാര്‍ക്കറ്റ്, നഗര ത്തില്‍ അറവുശാലകള്‍ എന്നിവ നിര്‍മിക്കും.അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂ ല്യങ്ങള് നല്‍കാനും ഇവരെകണ്ടെത്താനുമായി വാര്‍ഡുതല സേവാകേന്ദ്രങ്ങള്‍, നായാ ടിക്കുന്നില്‍ ആധുനിക ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം, വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് കോംപ്ല ക്സുകള്‍, ആധുനിക പൊതുശ്മശാനം എന്നിവയും നിര്‍മിക്കും.പോത്തോഴിക്കാവ് പാലം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തും. കുടുംബശ്രീമുഖേന വരുമാന ദായക പദ്ധതികളും തൊഴിലും ആവിഷ്കരിക്കും.പാഴ്വസ്തു പരിപാലനവും മാലി ന്യസംസ്കരണത്തിനുമുള്ള സംവിധാനങ്ങള്‍ ആവിഷ്കരിക്കും. വിദ്യാഭ്യാസം, ആ രോഗ്യം, സാമൂഹികസുരക്ഷ മേഖലകള്‍ക്കും പ്രാധാന്യംനല്‍കിയുള്ള പദ്ധതികളുമു ണ്ട്.മണ്ണാര്‍ക്കാട്ടെ ജനങ്ങളെ യു.ഡി.എഫ്. അഞ്ചുവര്‍ഷം വഞ്ചിച്ചിരിക്കുകയാണെന്ന് ആരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കുറ്റപത്രവും പുറത്തിറക്കി. പാവ പ്പെട്ടവരുടെ പ്രശ്നം പരിഹരിക്കാതെ നഗരംസുന്ദരമാക്കി എന്ന് പറഞ്ഞുനടക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ യഥാ സമയം ചിലവഴിക്കാതെ പാഴാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫ്. മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ കെ. മന്‍സൂര്‍, ടി.ആര് സെബാസ്റ്റ്യന്‍, കെ.ആര് സിന്ധു ഹസ്സന്‍മുഹമ്മദ്, അബുറജ, സദഖത്തുള്ള പടലത്ത് എന്നിവര്‍ പങ്കെടുത്തു.
