കാഞ്ഞിപ്പുഴ:ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ചിറക്കല്‍പ്പടി ഭാഗത്തെ നടപ്പാത യില്‍ കാടുകയറി.വഴിനടക്കാന്‍ പോലുമാകാത്തവിധമാണ് വള്ളിച്ചെടികളും മറ്റും നടപ്പാതയിലൂടെ കൈവരികളിലേക്കും പടര്‍ന്നിട്ടുള്ളത്. ഏറെ തിരക്കുള്ളസ്ഥലമാണ് ഇവിടം. ഇടതടവില്ലാതെ ഈറോഡിലൂടെ വാഹനങ്ങളും കടന്ന്പോകാറുണ്ട്. നടപ്പാത യോട് ചേര്‍ന്ന് ഇരുചക്രവാഹനങ്ങളും നിര്‍ത്തിയിടുന്നുണ്ട്.ഇതോടെ കാല്‍നട യാത്ര ക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ടസ്ഥിതിയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പു കള്‍ക്കൊടുവിലാണ് റോഡുനവീകരണത്തെ തുടര്‍ന്ന് ചിറക്കല്‍പ്പടി ജംങ്ഷനില്‍ നടപ്പാതസംവിധനമൊരുക്കിയത്. കൈവരികളോടുകൂടിയ നടപ്പാത നിര്‍മിച്ചത് കാല്‍നടയാത്രക്കാരുടെ സഞ്ചാരവും അപകടരഹിതമാക്കി. എന്നാല്‍ നാളുകളായി ഇവിടെ കാടുവളര്ന്നുനില്ക്കുകയാണ്. നടപ്പാതയില്‍ കാലുകുത്താന്‍ പോലും സാധിക്കാത്തവിധമാണ് കാടുവളര്‍ന്ന് പന്തലിക്കുന്നത്. ഇത് വെട്ടിമാറ്റാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
