അലനല്ലൂര്‍: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ആദ്യഘട്ടമായി കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് നടത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി കോട്ടോപ്പാടം ടൗണ്‍മുതല്‍ ഭീമനാട് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ഒന്നാം പാളി ടാര്‍ ചെയ്യുന്നതിനുള്ള പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി. ടാറിങ് ഉടനെയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
അലനല്ലൂര്‍ ഭാഗത്ത് അത്താണിപ്പടി മുതല്‍ മുണ്ടത്ത് പള്ളിവരെയും ഉപരിതലം ടാര്‍ ചെയ്യുന്നതിന് പരുവപ്പെടുത്തിവരുന്നു. ഇവിടെ പഴയഉപരിതലം പൊളിച്ച് ജി.എസ്.ബി മിശ്രിതമിട്ടുകഴിഞ്ഞു. ആദ്യഅഞ്ചുകിലോമീറ്ററില് ഒന്നാംപാളി ടാറിങ് ഡിസംബ റോടെ പൂര്‍ത്തീകരിക്കാനാണ് എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം അലനല്ലൂരില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി മഴവെള്ളച്ചാല്‍ നിര്‍മാണവും കലുങ്ക് പണിയും നടക്കുന്നുണ്ട്. അലന ല്ലൂര്‍ ഉങ്ങുംപടി ഭാഗത്തായി കലുങ്കിന്റെയും പാലക്കാഴി ഭാഗത്തായി മഴവെള്ളച്ചാ ലിന്റെയും നിര്‍മാണം നടക്കുന്നു.ആകെ 17കലുങ്കുകളുടെ പ്രവൃത്തികളാണ് നടക്കുക.ഇതില്‍ ഏഴുകലുങ്കുകള് വീതികൂട്ടുകയും അഞ്ചെണ്ണംവീതം പുതുതായും പുനര്‍നിര്‍മാണവുമാണ് നടത്തുക. ഭീമനാട് ഭാഗത്ത് കള്ളുഷാപ്പിന് സമീപം കലുങ്ക് വീതി കൂട്ടുകയും, ജംങ്ഷനില്‍ പുതിയ കലുങ്ക് നിര്‍മിക്കുകയും ചെയ്തു.അലനല്ലൂരില്‍ മില്ലുംപടിയിലും പാലക്കാഴി സ്കൂളിന് സമീപത്തുമായി പുതിയ കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
അതേസമയം പാതയോരത്തെ വൈദ്യുതിതൂണുകള്‍ മാറ്റാനുള്ള നടപടികള്‍ വൈകുന്നത് പ്രവൃത്തികളെ ബാധിക്കുന്നുണ്ട്.മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാതയാണ് മലയോരഹൈവേയായി വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ആദ്യറീച്ചില്‍ നിര്‍മാണപ്രവൃത്തി കള്‍ നടത്തുന്നത്. 91.4 കോടി രൂപയാണ് ചിലവ്. രണ്ട് വര്‍ഷമാണ് കരാര്‍കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക.ഇതില്‍ ഒമ്പതു മീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ണമായും ടാറിങ് നടത്തുക.അലനല്ലൂര്‍ പഞ്ചായത്തി ലെ കാഞ്ഞിരംപാറയില്‍ നിന്നും തുടങ്ങി വടക്കഞ്ചേരി തങ്കം ജംങ്ഷനില്‍ അവസാനി ക്കുന്നവിധമാണ് മലയോര ഹൈവേയുടെ നിര്‍മാണം ജില്ലയില്‍ പൂര്‍ത്തിയാക്കുക.
