കാഞ്ഞിരപ്പുഴ: സര്‍ക്കാര്‍ ഭരണം സര്‍വമേഖലയേയും തകര്‍ത്തുവെന്നും വിലക്കയറ്റ വും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. കാഞ്ഞിരപ്പുഴ പഞ്ചായത്ത് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജനം സ്വീകരിക്കും.ശബരിമലയില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കാന്‍ പോകുമ്പോള്‍ സി.പി.എം. സ്വര്‍ണം അടിച്ചുമാറ്റുന്നതിനുവേണ്ടിയാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം, ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന്, സെക്രട്ടറി സി. അച്യുതന്, നേതാക്കളായ മുഹമ്മദ് ചെറൂട്ടി, പ്രൊഫ.പി.എം സലാഹുദ്ദീന്, പി.അഹമ്മദ് അഷറഫ്, പി.രാജന്, പടുവില്‍ മുഹമ്മദാലി, ജോയ് ജോസഫ്, ബേബി ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികളും പങ്കെടുത്തു.
