അഗളി:നെച്ചിപ്പതി മൂച്ചിക്കടവില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ ക്ക് പരിക്കേറ്റു. ചിറ്റൂര്‍ സ്വദശി മോഹനന്(45)നാണ് പരിക്കേറ്റത്. ഇന്നലെ 10മണിയോടെ യാണ് സംഭവം.ഗൂളിക്കടവില്‍ നിന്ന് ചിറ്റൂരിലേക്ക് ഓട്ടോറിക്ഷ ഓടിച്ച് പോവുകയാ യിരുന്നു മോഹനന്. മൂച്ചിക്കടവ് ഫോറസ്റ്റ് സ്റ്റേഷന് സമീപമെത്തിയതും കാട്ടുപന്നി ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. റോഡില്‍ തലയിടിച്ചാണ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്.
