കല്ലടിക്കോട്: പാലക്കാട് രൂപതാതല ബൈബിള്‍ വയനാമാസം കല്ലടിക്കോട് മേരീമാതാ പള്ളിയില്‍ പാലക്കാട് രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജയിംസ് ചക്യേത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപതയിലെ എല്ലാ പള്ളികളിലും ഡിസംബര്‍ മാസം മുഴുവന്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടത്തും.പ്രദക്ഷിണമായാണ് ബൈബിള്‍ പ്രതിഷ്ഠ നടത്തിയത്. ബൈബിള്‍ പ്രതിഷ്ഠയ്ക്ക് മേരീ മാതാ പള്ളി ഇടവക വികാരി ഫാ.ജോജി വടക്കേക്കര, സിസ്റ്റര്‍ ലിസി ഗ്രേസ് സി.എം.സി., സിസ്റ്റര്‍ സോണിയ ജോസ് സി.എച്ച്.എഫ്, ബ്രദര്‍ ആല്വിന്,ക്യാറ്റിക്കിസം പ്രധാന അധ്യാപിക ട്രീസാ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
