മണ്ണാര്‍ക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു. 818 പോയിന്റു മായി കല്ലേക്കാട് വ്യാസവിദ്യാപീഠം ഓവറോള്‍ ജേതാക്കളായി.735 പോയിന്റ് നേടി ശ്രീമൂകാംബിക വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 519 പോയിന്റ് നേടി മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രണ്ട് ദിവസങ്ങളി ലായി മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതനില്‍ നടന്ന കലോത്സവത്തില്‍ ആയിരത്തോളം കുട്ടികല് പങ്കെടുത്തു.ഭരതനാട്യം, കുച്ചുപ്പുടി, സംഘനൃത്തം, നാടകം, നാടന്‍പാട്ട് തുടങ്ങി 106 ഇനങ്ങളിലാണ് മത്സരങ്ങള്‍നടന്നത്. സമാപന സമ്മേളനം ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം അഡ്വ.പി.ശ്രീനാഥ് ശങ്കര്‍ സമ്മാനദാനം നടത്തി.ശ്രീമൂകാംബിക സ്കൂള്‍ പ്രസിഡന്റ് എന്‍.പി.രാമന് നമ്പീശന് അധ്യക്ഷനാ യി.വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി .എം.ബി. മുകുന്ദന്,ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ സുജിത്ത്,സ്കൂള്‍ സെക്രട്ടറി അഡ്വ.പി.എം. ജയകുമാര്‍ , സ്കൂള്‍ പ്രിന്സിപ്പാല് രേണുക മനോജ്, വിനോദ് അമ്പാഴക്കോട് എന്നിവര്‍ സംസാരിച്ചു.
