മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചായത്തുകളിലേക്കുള്ള സമഗ്രകുടിവെ ള്ളവിതരണ പദ്ധതിയുടെ പമ്പ് ഹൗസിലെ കിണറില്‍ വന്‍തോതില്‍ മണലും ചെളിയു മടിയുന്നത് ജലവിതരണത്തെ ബാധിക്കുന്നു. കുന്തിപ്പുഴയോരത്താണ് കിണര്‍ പമ്പ് ഹൗ സുള്ളത്. മണലും ചെളിയും നീക്കംചെയ്യല്പ്രവൃത്തികള് രണ്ടുദിസമായി നടത്തിവരു ന്നതിനാല്‍ ജലവിതരണവും ഭാഗികമായാണുള്ളത്. പകല്‍ നേരത്തെ പ്രവൃത്തികള്‍ക്കു ശേഷം വൈകീട്ട് വെള്ളം പമ്പുചെയ് ടാങ്കുകള്‍ നിറച്ചാണ് ജലവിതരണം ക്രമീകരി ച്ചിരിക്കുന്നത്.
നിലവില്‍, പുഴയില്‍ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലും വേനല്‍ക്കാലത്തുള്ള ജലവി തരണപ്രശ്നം പരിഹരിക്കാനുമാണ് ഇത്തവണ നേരത്ത കിണറിലെ ചെളിയും മണലും നീക്കുന്നത്. മോട്ടോറും പൈപ്പും ഉപയോഗിച്ച് ചെളിയും വെള്ളവും തുറസായ സ്ഥല ത്തേക്ക് ഒഴുക്കിവിട്ടാണ് വൃത്തിയാക്കല്‍. കിണറിലെ കല്ലുകളും ചപ്പുചവറുകളും തൊഴിലാളികള്‍ ചാക്കില്‍ നിറച്ചാണ് പുറത്തെക്കെത്തിക്കുന്നത്. മഴപെയ്താല്‍ പുഴയില്‍ ജലനിരപ്പുയരുന്നതോടെ പമ്പ് ഹൗസിലെ കിണറില്‍ ചെളിയും മണലുംമടിയുന്നത് എല്ലാവര്‍ഷവും പതിവാണ്.
പുഴയുടെ നടുഭാഗത്തായുള്ള മറ്റൊരുകിണറില്നിന്നുള്ള ഗ്യാലറി പൈപ്പുകള്‍വഴി യാണ് പമ്പ് ഹൗസിലെ കിണറിലേക്ക് വെള്ളമെത്തുന്നത്. ഇതുവഴിയാണ് മണലും അടിഞ്ഞുകൂടുന്നത്. മൂന്നുമീറ്ററോളം ഉയരത്തില്‍ ചെളിയും മണലുംഅടിഞ്ഞുകൂ ടിയിട്ടുണ്ടെന്ന് ജലവിഭവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിനാല്‍ വെള്ളം പമ്പ് ചെയ്യാ നാവാത്ത സാഹചര്യമാണുള്ളത്. ജലനിരപ്പ് താഴുന്നതിനനുസരിച്ച് മോട്ടോറും യഥാ ക്രമം താഴ്ത്തിവെച്ചായിരുന്നു പമ്പിങ്. മോട്ടോര്‍ ചെളിയില്തട്ടിതുടങ്ങിയതോടെ ഇതിനും അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നു. സമാനമായ പ്രശ്നത്തില്‍, കഴിഞ്ഞവര്‍ഷവും രണ്ടുതവണ ഇത്തരത്തില്‍ കിണറിലെ ചെളിയും മണലും നീക്കിയാണ് ജലവിതരണം സുഗമമാക്കിയത്. ഇവിടെനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ചോമേരിയിലെ ജലശുദ്ധീകര ണ പ്ലാന്റിലേക്കെത്തിയശേഷമാണ് ജലവിതരണം. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും തെങ്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുമായി 4000 ഗുണ ഭോക്താക്കളുമാണ് ജലസേചനവകുപ്പിന് കീഴിലുള്ളത്. ജലവിതരണംതടസ്സപ്പെടുന്നത് കുടുംബങ്ങളേയും വ്യാപാരസ്ഥാപനങ്ങളുള്പ്പടെയും ബാധിക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ജലവിഭവകുപ്പും ദ്രുതഗതിയില്‍ പ്രവൃത്തി കള്‍ പൂര്‍ത്തീകരിച്ചുവരുന്നത്.
