മണ്ണാര്‍ക്കാട്: പ്രതിഷേധങ്ങള്‍ക്കും പരാതികള്ക്കുമിടയിലെ നീണ്ടഇടവേളയ്ക്കു ശേഷം നെല്ലിപ്പുഴ -ആനമൂളി റോഡില്‍ ടാറിങ് തുടങ്ങി. നെല്ലിപ്പുഴ മുതല്‍ ചിറപ്പാടം വരെ മൂന്നിടങ്ങളിലായി പൂര്‍ത്തിയാക്കാനുള്ള 1.9 കിലോമീറ്റര്‍ ദൂരമാണ് ടാറിങ് നടത്തുന്നത്. നിലവില്‍ ടാറിങിനായി റോഡ് പരുവപ്പെടുത്തിയ തെങ്കര സ്കൂളിന് സമീപവും തെങ്കര ജങ്ഷന് മുതല്‍ ചിറപ്പാടംവരേയും ടാറിങ് നടക്കുന്നത്. സ്കൂളിന് സമീപം റോഡിന്റെ ഇരുവശവും ടാറിങ് പൂര്‍ത്തിയായി. തെങ്കര മുതല്‍ ചിറപ്പാടം വരെ റോഡിന്റെ ഒരുവശവും ആദ്യഘട്ട ടാറിങ് പൂര്‍ണമായിട്ടുണ്ട്. വാഹനഗതാഗതം നിയന്ത്രിച്ചാണ് നവീകരണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്. നെല്ലിപ്പുഴ ആണ്ടിപ്പാ ടത്ത് 50മീറ്റര്‍ദൂരമാണ് ടാര്‍ ചെയ്യേണ്ടത്. മണ്ണാര്‍ക്കാട് -ചിന്നത്തടാകം അന്തര്‍സംസ്ഥാ നപാത വികസനത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഒന്നാംറീച്ച് നവീകരിക്കുന്നത്. 2023 ആഗസ്റ്റില്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോഴും ബാക്കി നില്‍ക്കുന്നത്. എട്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ നാളിതുവരെയായിട്ടും ആകെ പകുതിയോളം മാത്രമേ ഒരുപാളി ടാറിങ് നടത്തിയിരുന്നുള്ളു. നിലവിലുള്ള ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ നെല്ലിപ്പുഴ മുതല്‍ ചിറപ്പാടം വരെ 6.4കിലോമീറ്റര്‍ ദൂരത്തില്‍ യാത്ര സുഗമമാകും. കഴിഞ്ഞ മാര്‍ച്ചിലാണ് ഏറ്റവും ഒടുവില്‍ ഈറോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടത്തിയത്.റോഡുപണി ഇഴഞ്ഞുനീങ്ങുന്ന തിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കരാര്‍കമ്പനി ഓഫീസ് അടിച്ചുതകര്ക്കലുള്പ്പടെയുണ്ടായി.
