മണ്ണാര്‍ക്കാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ഡിസംബര്‍ 19, 20 തീയതികളില്‍ മണ്ണാര്‍ക്കാട് നടത്തും. 19ന് പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മളനം, 20 ന് വിദ്യാഭ്യാസ സമ്മേളനം, വനിതാ സമ്മേളനം, യാത്രയയപ്പ്, അധ്യാപക പ്രകടനം, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപവത്കരണയോഗം എം.ഇ.എസ്. ഹയര്‍ സെക്കന് ഡറി സ്കൂളില്‍ ചേര്‍ന്നു. 101 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. മുസ്് ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്. സുല്‍ഫിക്കറലി അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സിദ്ദിഖ് പാറോക്കോട്, അഡ്വ. നാസര്‍ കൊമ്പത്ത്, കെ എസ് ടിയു സംസ്ഥാന സെക്രട്ടറി നാസര്‍ തേളത്ത്, കെ.പി.എ.സലീം, വനിതാ വിങ് സംസ്ഥാന കണ്‍വീനര്‍ കെ.എം. സാലിഹ, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ഷൗക്കത്തലി, കെ.എ. മനാഫ്, സലീം നാലകത്ത് , കെ.പി. നീന, സത്താര്‍ താണിയന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ (ചെയര്മാന്), സിദ്ദിഖ് പാറോക്കോട് (വര്. ചെയ), സി.എച്ച് സുല്‍ഫി ക്കറലി (ജന.കണ്). സി.പി. ശിഹാബുദ്ദീന് (ഖജാ.).
