കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല അമ്പംകടവ് മാന്തോണിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മലത്തെ വീട്ടില്‍ ധന്യയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഓടുമേഞ്ഞവീടിന് കാലപ്പഴക്കത്താല്‍ ബലക്ഷയവുമുണ്ടാ യിരുന്നു. ഇതിനിടെ, കഴിഞ്ഞദിവസം ചെറിയതോതിലുണ്ടായ കാറ്റിനുംമഴയ്ക്കും ശേഷം വീടിന്റെ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. സംഭവസമയം വീട്ടുകാര്‍ മറ്റൊരു ഭാഗത്തായതിനാല് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
