കാഞ്ഞിരപ്പുഴ: വാക്കോടന്‍ മേഖലയില്‍ പുലിയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി യുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. വാക്കോടന്‍ പള്ളിയുടെ സമീപത്തു നിന്ന് ആരംഭിച്ച റാലി പിച്ചളമുണ്ട കനാല്‍ ജങ്ഷനില്‍ സമാപിച്ചു. കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ചെറിയാന് ആഞ്ഞി ലിമൂട്ടില്, ഫാ. ഐബിന്‍ കളത്താര, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേ ക്കര, ജോമി മാളിയേക്കല്‍, ബോബി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലധികംപേര്‍ പങ്കെടുത്തു. മേഖലയില്‍ പുലിശല്യം വര്‍ധിച്ചി രിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം,തോട്ടത്തില്‍ കാടുവെട്ടുന്ന തിനിടെ തൊഴിലാളികള്‍ക്കുനേരെ പുലി പാഞ്ഞടുത്തതായി തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് പരിശോധന നടത്തിയെ ങ്കിലും പുലിയെ കണ്ടെത്താനായില്ല. വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നതും പതിവാ യിരിക്കുകയാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
