മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ എക്സൈസ് വകുപ്പിന്റെ സഹകരണ ത്തോടെ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. വെയ്ക്കപ്പ് ആന്‍ഡ് സേ നോ ടു ഡ്രഗ്സ് എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടി സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് അസി. കമ്മീഷണറും വിമുക്തി മിഷന് ജില്ലാ മനേജരുമായ എസ്.സജീവ് ക്ലാസെടുത്തു. പ്രധാന അധ്യാപിക കെ.ആയിഷാബി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ എ.ഹബീബ്, രഞ്ജിത, ദീപ, ജസീന, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍.ഷാനവാസ് അലി, എം.അബ്ദുല്‍ ഹക്കീം, യൂസഫ് അലി, ജസാര്‍, രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
