മണ്ണാര്‍ക്കാട്:ടീച്ചര്‍ എലിജിബിലിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട അധ്യാപകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ഉപജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. സര്‍വീസില്‍ നിശ്ചിത വര്‍ഷം പൂര്‍ത്തിയാകു ന്നതിനനുസരിച്ച് കെ.ടെറ്റ് നിബന്ധന ഒഴിവാക്കുന്ന തരത്തില്‍ ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ തയ്യാറാകണമെന്നും കൗണ്‍സില്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എച്ച്.സുല്‍ഫിക്കറലി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി. ഷൗക്കത്തലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് പാറോക്കോട്, വൈസ് പ്രസിഡന്റ് ഇ.ആര്. അലി, സെക്രട്ടറി കെ.പി.എ. സലിം , സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ അബ്ദു മനാഫ്, ഉപജില്ല പ്രസിഡന്റ് സലിം നാലകത്ത്, സെക്രട്ടറി ടി.പി മന്‍സൂര്‍, ലെഫ്റ്റനന്റ് പി. ഹംസ,ടി.കെ. സലാം,സലാം സുറുമ,പി. മുഹമ്മദാലി,പി.അബ്ദുല്‍ നാസര്‍, എന്‍.ഷാനവാസലി, നൗഷാദ് പുത്തന്‍ കോട് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സലീം നാലകത്ത്, (പ്രസിഡന്റ് ), പി. മുഹമ്മദാലി (ജനറല്‍ സെക്രട്ടറി), നൗഷാദ് പുത്തന്‍കോട്ട് (ട്രഷറര്‍), പി.അബ്ദുല്‍ നാസര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ടി.അന്‍സാന്‍ ബാബു (അസോസ്സിയേറ്റ് സെക്രട്ടറി), കെ.എം മുസ്തഫ, ടി.കെ സലാം, കെ.യൂനുസ് സലിം, എന്‍.എ സുബൈര്‍, ടി.സാഹിറ (വൈസ് പ്രസിഡന്റ്),കെ.എം നൗഫല്‍, കെ.വി ഇല്യാസ്, കെ.പി അബ്ദുള്‍ കരിം, അബ്ദുള്‍ മജീദ്, തബസ്സും താജ് (ജോയിന്റ് സെക്രട്ടറി), വിംഗ് കണ്‍വീനര്‍മാര്‍: സലാം സുറുമ (സാംസ്കാരികം), ബഷീര്‍ (ജോ. കണ്‍വീനര്‍), കെ.ടി ഹാരിസ് (ഐ.ടി. വിംഗ് കണ്‍വീനര്‍), നഫാഹ് (ജോ. കണ്‍വീനര്‍), ലെഫ്റ്റനന്റ് പി.ഹംസ (അക്കാദമിക് കണ്‍വീനര്‍), ഹാരിസ് (ജോ. കണ്‍വീനര്‍).
