കോട്ടോപ്പാടം: വോട്ടര്‍പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആര്.) ജോലിലേര്പ്പെട്ടി രിക്കുന്ന ബി.എല്‍.ഒമാര്‍ക്കും നാട്ടുകാര്‍ക്കും സഹായകമായി ആരോഗ്യപ്രവര്‍ത്തക ന്റെ സേവനം. എന്യുമറേഷന് ഫോറം പൂരിപ്പിക്കാനറിയാതെ ആശങ്കയിലായവര്ക്കാ ണ് കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റന്റായ കുണ്ട്ലക്കാട് സ്വദേശി ഉമ്മര്‍ ഒറ്റകത്തെി(38)ന്റെ സേവനം ആശ്വാസമാകുന്നത്. ബി.എല്‍.ഒ. അല്ലാ ത്ത ഉമ്മര്‍ ഒറ്റകത്ത് തന്റെ ജോലിസമയത്തിനുശേഷമാണ് ഫോറം പൂരിപ്പിക്കാന്‍ നാട്ടു കാരെ സഹായിക്കുന്നത്. വൈകിട്ട് ജോലികഴിഞ്ഞെത്തിയാല്‍ രാത്രി 10വരെ സമയം ചെലവഴിച്ച് 11 ദിവസംകൊണ്ട് 420 ഫോറങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിച്ചുനല്‍കി.
കുറച്ചുവരികള്മാത്രമാണ് പൂരിപ്പിക്കേണ്ടതെങ്കിലും ആശയക്കുഴപ്പത്തില്‍ പെട്ടെന്ന് തെറ്റുപറ്റാവുന്നതായതിനാല് ഇതിനെക്കുറിച്ച് കൃത്യമായി പഠിച്ചശേഷമാണ് ഉമ്മര്‍ ഫോറം പൂരിപ്പിച്ചുനല്കല്തുടങ്ങിയത്. ഇതിനായി കോട്ടോപ്പാടം വില്ലേജ് ഓഫീസര്‍ സുമേഷ് , മണ്ണാര്‍ക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സലീം പാറോക്കോട്ട് എന്നിവരെ സമീപിച്ച് സംശയങ്ങള്‍ ദൂരീകരിച്ചു. ശേഷം സ്വന്തം കുടുംബാംഗങ്ങളുടെ പൂരിപ്പിച്ചു. തുടര്‍ന്ന് പരിസരപ്രദേശങ്ങളിലുള്ളവരുടെയും പൂരിപ്പിച്ചുനല്‍കി. ഉമ്മര്‍ ഒറ്റകത്ത് അംഗമായുള്ള കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റികൂട്ടായ്മയുടെ ഓഫിസും ഇതിനായി പ്രയോജനപ്പെടുത്തി.
വൈകുന്നേരങ്ങളില്‍ ഉമ്മറിന്റെ വരവിനായി നിരവധിപേരാണ് ഫോറങ്ങളുമായി കാത്തിരിക്കുന്നത്. വേങ്ങ, കുണ്ട്ലക്കാട്, കൊടുവാളിപ്പുറം ഭാഗങ്ങളില്‍നിന്നെല്ലാം നിരവധികുടുംബങ്ങളാണ് ഉമ്മറിനെ സമീപിക്കുന്നത്.ഉമ്മര്‍ ഫോറംപൂരിപ്പിക്കുന്നത് കൃത്യതയോടെയാണെന്ന് ഉദ്യോഗസ്ഥരും ഒപ്പമിരുന്ന് നിരീക്ഷിക്കുകയുണ്ടായി. തനിച്ചും തെറ്റുകൂടാതെയുമുള്ള സേവനത്തെ അഭിനന്ദനമറിയിച്ച് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥരും കുറിപ്പിട്ടതിന്റെ സന്തോഷത്തിലാണ് ഉമ്മര്‍.
