മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. യോഗം മണ്ണാര്‍ക്കാട് യൂണിയന്റെ നേതൃത്വത്തില്‍ ശാഖാ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ശാഖായോഗങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യൂത്ത് മൂവ്മെന്റ്, വനിതാസംഘം എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. യൂണിയന് പ്രസിഡന്റ് എന്‍.ആര് സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി പി.സി ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആര്.എന്‍ റെജി, കൗണ്‍സില്‍ അംഗങ്ങളായ എം.രാമകൃഷ്ണന്, കെ.അരവിന്ദന്, വി.ഡി വേണുഗോപാല്‍, സി.കെ ഷാജി, പി.ചന്ദ്രന്, വനിതാ സംഘം പ്രസിഡന്റ് പ്രമദ സുരേന്ദ്രന്, യൂത്ത് വിങ് പ്രസിഡന്റ് വിജയേഷ്, സെക്രട്ടറി അനില്‍ കണ്ടമംഗലം, കണ്ണന് തെന്നാലി, അജേഷ് കാഞ്ഞിരം, വിവിധ ശാഖാ സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ എന്നിവര്‍ സംസാരിച്ചു.
