കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നരിയംകോട്-നായാടിക്കുന്ന് റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ‘ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ റോഡ് നന്നാക്കാന്‍ കഴിയാത്തതിനാല്‍ ഏതു പാര്‍ട്ടിക്കാരും ഇങ്ങോട്ട് വോട്ടുംചോദിച്ച് വരണ്ട’. എന്നറിയിച്ച് ബോര്‍ഡും സ്ഥാപിച്ചു.വാര്‍ഡിലാണ് റോഡിന് കുറുകെ ഇത്തരത്തിലെഴുതിയ വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. കാഞ്ഞിരപ്പുഴയി ല്‍നിന്ന് കുമ്പളംചോലയിലേക്ക് പോകുന്ന കനാലിനുകുറുകെയുള്ള പ്രധാന റോഡില്‍ നിന്നാണ് നരിയംകോട്-നായാടിക്കുന്ന് റോഡിലേക്ക് തിരിയേണ്ടത്. പ്രവേശനഭാഗത്തു തന്നെയാണ് ‘ വോട്ടില്ല ‘ എന്ന ബോര്‍ഡ് തൂക്കിയിട്ടുള്ളത്.
ഒന്നരകിലോമീറ്റര്ദൂരമാണ് ഈ റോഡിനുള്ളത്. സാധാരണക്കാരുള്‍പ്പെടെ 20 കുടുംബ ങ്ങള് ഇവിടെ താമസിക്കുന്നുണ്ട്. മണ്ണുംകല്ലുംനിറഞ്ഞ റോഡിലൂടെയുള്ള നാട്ടുകാരുടെ യാത്രയ്ക്കും യാത്രാദുരിതംപരിഹരിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴ ക്കമുണ്ട്. നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് റോഡിന്റെ പ്രവേശനഭാഗത്തു നിന്ന് 30മീറ്റര്‍ദൂരം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇവിടെനിന്നും കുറച്ചുദൂരം മാറി 29 മീറ്റര്‍ ദൂരം മുന്‍ ഭരണസമിതിയും കോണ്‍ക്രീറ്റ് ചെയ്തതൊഴിച്ചാല്‍ യാതൊരുവിധ നവീകരണ പ്രവൃത്തികളുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ശേഷിക്കുന്ന ഒരുകിലോമീറ്ററോളംദൂരം മണ്ണുംകല്ലുംനിറഞ്ഞതാണ്. ഓട്ടോയുള്‍പ്പെടെ യുള്ള ടാക്സിവാഹനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരാത്ത പ്രതിസന്ധിയുമുണ്ട്. പ്രായമാ യവരും വിദ്യാര്ഥികളുള്പ്പടെയുള്ളവരും ഏറെ ബുദ്ധിമുട്ടിയാണ് പ്രധാനറോഡിലേക്ക് എത്തിച്ചേരുന്നത്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളോടെല്ലാം റോഡ് നന്നാക്കേണ്ടതിന്റെ ആവശ്യം പലവട്ടം പറഞ്ഞിട്ടും പരിഗണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
