മണ്ണാര്‍ക്കാട്:ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 24ന് തുടങ്ങും.ക്ഷേത്രം തന്ത്രി അണ്ടലാടിമനക്കല് പരമേശ്വരന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികനാകും.ഡിസംബര്‍ രണ്ടിനാണ് സമാപനം.24ന് വൈകീട്ട് 5.30ന് വിശേഷാല്‍ പൂജകളുണ്ടാകും.25ന് വൈകീട്ട് ഏഴിന് ആചാര്യവരണത്തിനുശേഷം കൊടിയേറ്റമു ണ്ടാകും.തുടര്‍ന്ന് ചികിത്സാസഹായധനം നല്കല്, എട്ടിന് ഭക്തിഗാനമേള എന്നിവ നടക്കും.26ന് വൈകീട്ട് 6.20ന് സോപാനസംഗീതം, രാത്രി എട്ടിന് നൃത്തപരി പാടികള്‍, 27ന് വൈകീട്ട് 6.30ന് തായമ്പക, രാത്രി എട്ടിന് ബാലെ എന്നിവയുമുണ്ടാകും.28ന് വൈ കീട്ട് 6.30ന് ശാസ്ത്രീയസംഗീതം, അഷ്ടപദി, നൃത്തപരിപാടികള്‍ എന്നിവനടക്കും.29ന് ഉത്സവബലി ആഘോഷിക്കും.30ന് ആറാട്ട്, കൊടിയിറക്കല്‍ എന്നിവയുമുണ്ടാകും. വൈകീട്ട് 6.30ന് ചാക്യാര്‍കൂത്ത്, രാത്രി എട്ടിന് തായമ്പക, 9.30ന് മേളംഅകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പുമുണ്ടാകും. ഡിസംബര്‍ ഒന്നിന് ഏകാദശിവിളക്ക് ആഘോഷി ക്കും. രാവിലെ വിശേഷാല്‍പൂജകള്‍, ഏഴുമുതല്‍ ഭജന, ഒമ്പതിന് ശീവേലി എഴുന്നള്ളി പ്പ്, പാഞ്ചാരിമേളം, ഉച്ചയ്ക്ക് 12ന് ഓട്ടന്തുള്ളല്, ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ കാഴ്ചശീ വേലിയും നടക്കും. മേജര്‍സെറ്റ് പഞ്ചവാദ്യവും അരങ്ങേറും. രാത്രി എട്ടിന് ഇരട്ട തായമ്പകയുമുണ്ടാകും. 11മുതല്‍ ശീവേലി എഴുന്നള്ളിപ്പും പ്രദക്ഷിണവും നടക്കും. ഡിസംബര്‍ രണ്ടിന് കളഭാഭിഷേകവും ദ്വാദശിനമസ്കാരത്തിന്റെ ഭാഗമായി വിശേഷാല്‍പൂജകളും വഴിപാടുകളും പ്രസാദമൂട്ടും നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
