മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ എന്‍.സി.സി. ആര്‍മി നേവി വിഭാഗങ്ങ ളുടെ നേതൃത്വത്തില്‍ എന്‍.സി.സി. ദിനമാചരിച്ചു.എസ്.എസ്.ബി. പരിശീലന ക്ലാസുക ളും തുടങ്ങി. 28 കേരള ബറ്റാലിയന് എന്‍.സി.സി. ഒറ്റപ്പാലത്തിന്റെ സഹകരണത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യരക്ഷയ്ക്കായി ജീവന് സമര്‍പ്പിച്ച വീരജവാന്മാര് ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.വിവിധ പ്രതി രോധ ഓഫിസര്‍ പ്രവേശനപരീക്ഷകള്‍ക്കുള്ള പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം കേണല്‍ എസ്.ശ്രീറാമും പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേജര്‍ കെ.പി ജോസ ഫും നിര്‍വഹിച്ചു. ദേശീയതല ക്യാംപുകളില്‍ പങ്കെടുത്ത അണ്ടര്‍ ഓഫിസര്‍ സി.കെ ശരണ്യ, സി.പി.എല്‍. മുഹമ്മദ് നിഹാല്‍, കെ.ടി ജംഷീര്‍, എന്‍.മുഹമ്മദ് സുഹൈല്‍ എന്നിവരെ ആദരിച്ചു.കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യക്ഷനായി. അസോ സിയേറ്റ് എന്‍.സി.സി. ഓഫിസര്‍ ക്യാപ്റ്റന്‍ പി.സൈതലവി, വൈസ് പ്രിന്‍സിപ്പല്‍ സബ് ലെഫ്. ഡോ.ജലീല്‍, സബ് മേജര്‍ പലാഷ് ബാബു, സീനിയര്‍ കേഡറ്റ് അണ്ടര്‍ ഓഫിസര്‍ മുഹമ്മദ് ജാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
