തെങ്കര: തത്തേങ്ങലത്ത് കാട്ടുപോത്തെത്തി. വനാതിര്‍ത്തിയില്‍ നിന്നും കുറച്ചുമാറി സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തിലാണ് രാവിലെ നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടത്. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി യും സ്ഥലത്തെത്തി. ആളുകളെ കണ്ടതോടെ കാട്ടുപോത്ത് തോട്ടത്തില്‍നിന്ന് പുറത്തു ചാടി സമീപത്തെ റോഡുംകടന്ന് കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടുപോത്തിനെ കണ്ട ഭാഗത്തുനിന്ന് ആളുകള്താമസിക്കുന്ന ഭാഗത്തേക്ക് കുറച്ചുദൂരമേയുള്ളു. സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേര്‍ രാവിലെ കാല്‍നടയായി സഞ്ചരിക്കുന്ന ഭാഗം കൂടിയാണിത്. സൈലന്റ്വാലി ബഫര്‍സോണ്‍ മേഖലയില്‍നിന്നാണ് തത്തേങ്ങല ത്തേക്ക് വന്യമൃഗങ്ങളെത്തുന്നത്.
