മണ്ണാര്‍ക്കാട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ, ബസില്‍ കടത്തുകയായിരുന്ന 16കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേരെ അറസ്റ്റുചെയ്തു. ഒഡീഷ ഗഞ്ചാം ജില്ലയിലെ ഗണേഷ് ബിഷോയ് (48), രഞ്ജന്‍ കുമാര്‍ സ്വയിന് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും രണ്ട് സ്യൂട്ട്കേസു കളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. പാലക്കാട് നിന്നും കോഴിക്കോട്ടേ ക്കുള്ള ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം ജില്ലയില്‍ എക്സൈസ് വാഹനപരിശോധന നടത്തി വരികയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ജില്ലകളില്‍ നിന്നായി 156ഓളം ഉദ്യോഗസ്ഥരുടെ 15 സംഘങ്ങളാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ലയുടെ 50 കിലോമീറ്റര്‍ അതിര്ത്തിസീല്ചെയ്താണ് പരിശോധന.ഇപ്രകാരം പറളി, മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് അരിയൂര്‍ ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് ബസില്‍ കടത്തുക യായിരുന്ന കഞ്ചാവ് പിടികൂടിയത്. ഇതിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് പറയുന്നു. അസി.എക്സൈസ് കമ്മീഷണര്‍ എം.എഫ് സുരേഷ് പ്രതികളുടെ ദേഹപരിശോധന നടത്തി. പറളി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ശ്രീലത, മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ സി.ജയചന്ദ്രന്, പ്രിവന്റീവ് ഓഫിസര്‍മാരായ ഫൈസല്‍ റഹ്മാന്, വി.എസ് അഭിലാഷ്, എ.ഹംസ, സ്റ്റാലിന് സ്റ്റീഫന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ അജിതാ മോള്, എക്സൈസ് ഡ്രൈവര്‍ ബാബു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃകര്‍ അറിയിച്ചു.
