തെങ്കര: മണ്ണാര്‍ക്കാട് താലൂക്കിലെ നെല്ലറയായ തെങ്കരയിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകര കനാ ല്‍ ഇത്തവണ ആദ്യം തുറക്കും. കര്‍ഷകരുടെ ആവശ്യപ്രകാരം ഡിസംബര്‍ ഒന്നിന് വലതുകരയിലൂടെ ജലവിതരണം ആരംഭിക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന പദ്ധതി ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. തെങ്കരയില്‍ നിലവില്‍ 60ഹെക്ട റോളം സ്ഥലത്താണ് നെല്‍കൃഷിയുള്ളത്. ആഗസ്റ്റില്‍ ഞാറുനട്ട് ജനുവരിയില്‍ കൊയ് തെടുക്കുന്ന മുണ്ടകന്‍ കൃഷിയാണിവിടെ.കുന്നത്തുകളം, ചിറപ്പാടം, തോടുകാട്, ചേ റുംകുളം, തത്തേങ്ങലം, മേലാമുറി പാടശേഖരങ്ങളിലായാണ് നെല്‍കൃഷി നടന്നുവ രുന്നത്.ഇത്രയും സ്ഥലത്തേക്കാവശ്യമായ ഉമ നെല്‍വിത്താണ് ഇത്തവണ കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. മേലാമുറി, ചേറുംകുളം ഭാഗങ്ങളില്‍ നെല്ല് കതരിയ ണിയുന്ന ഘട്ടമാണ്. തുലാമഴയും ചോലയില്‍ നിന്നുള്ള വെള്ളവുമെല്ലാം ലഭ്യമാകുന്ന തിനാല്‍ നിലവില്‍ പ്രതിസന്ധിയില്ല.ജനുവരിയിലാണ് കൊയ്ത്ത് നടക്കുക. ഈസമയ ങ്ങളിലാണ് കൃഷിക്കായി കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളത്തെ കര്‍ഷകര്‍ ആശ്രയിക്കാറുള്ളത്.
കനാല്വൃത്തിയാക്കല് പുരോഗമിക്കുന്നു
വലുതകരനാലിലൂടെ വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കാട് വെട്ടിമാറ്റി ചെളിനീക്കി ജലവിതരണം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമി ച്ചുവരികയാണ്. ഒരാഴ്ച മുന്‍പാണ് കനാല്‍ വൃത്തിയാക്കല്‍ ജോലികളാരംഭിച്ചത്. ഇന്നലെ മുതല്‍ മണ്ണുമാന്തി യന്ത്രവും പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചുതുടങ്ങി. ഇടവിട്ടുള്ള മഴ കനാലുകളില്‍ വെള്ളക്കെട്ടുണ്ടാക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്. ആകെ 9.36 കിലോമീറ്ററാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിലെ വലതുകര കനാലിന്റെ ദൂരം.പള്ളിക്കുറുപ്പ്, ചൂരിയോട്, അരകുര്‍ശ്ശി ഭാഗങ്ങളിലേക്കുള്ള ഉപ കനാലുകളുമുണ്ട്. കൈതച്ചിറ,മേലാമുറി ഭാഗത്തെ പ്രധാന കനാലാണ് വൃത്തിയാക്കി വരുന്നത്. വലതുകരയുടെ വാലറ്റപ്രദേശമാണിത്. അമ്പംകുന്ന് ഭാഗത്ത് അണ്ടര്‍ ടണ ലിന്റെ പ്രവൃത്തി ഇതിനകം 90ശതമാനം കഴിഞ്ഞിട്ടുണ്ട്. ഈമാസം അവസാനത്തോടെ തന്നെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കാനുള്ള തീവ്രശമത്തിലാണ് കെ.പി.ഐ.പി. അധികൃതര്‍. കനാലുകളിലെ കേടായ ഷട്ടറുകള്‍ മാറ്റി പുതിയത് സ്വീകരിക്കുന്നതിനും നടപടിസ്വീകരിച്ചിട്ടുണ്ട്.
അണക്കെട്ട് ജലസമൃദ്ധം
ഈവര്‍ഷം ഭേദപ്പെട്ട മഴലഭിച്ചതുകൊണ്ടുതന്നെ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ആവശ്യ ത്തിന് വെള്ളവുമുണ്ട്. 97.17 മീറ്ററാണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടി ന്റെ പരമാവധി സംഭരണശേഷി 97.5 ആണ്.വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പലതവണ ഇത്തവണ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ അണക്കെട്ടിന്റെ ജലസംഭര ണ ശേഷിയുടെ 97.45ശതമാനമാണ് വെള്ളമുള്ളത്.
