തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഡ ശാസ്താക്ഷേത്രത്തില്‍ മണ്ഡലകാല ചുറ്റുവിളക്ക് തിങ്കളാഴ്ച തുടങ്ങി. ഡിസംബര്‍ 20വരെ ചുറ്റുവിളക്ക് നടക്കും.29നാണ് താലപ്പൊലിഉത്സവം. മേല്‍ശാന്തി പിയാന്സു മിശ്ര കാര്‍മികത്വം വഹിക്കും. രാവിലെ ഗണപതി ഹോം, രാത്രി എട്ടിന് ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ഡിസംബര്‍ 21മുതല്‍ വിവിധ കലാപരിപാടികളുമുണ്ടാകും. 21ന് കരോക്കെ ഗാനമേള, 24ന് അയ്യപ്പന്‍പാട്ട് (ഉടുക്കടിപാട്ട്), തുടര്‍ദിവസങ്ങളില്‍ ഭജന, തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവ നടക്കുമെന്ന് ക്ഷേത്രം കമ്മറ്റി അറിയിച്ചു.
