കല്ലടിക്കോട്: സി.പി.എം. നേതൃത്വത്തില്‍ കരിമ്പ ഇടക്കുറുശ്ശിയിലുള്ള കാഴ്ചശേഷിയി ല്ലാത്ത നിര്‍ധനയായ ജമീലയ്ക്കായി നിര്‍മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു താക്കൈല് കൈമാറ്റം നിര്‍വ ഹിച്ചു. കരിമ്പ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള നാല് ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്നാണ് വീട്ടമ്മയ്ക്കായി വീട് നിര്‍മിച്ചുനല്‍കിയത്. ലോക്കല്‍ സെക്രട്ടറി സി.പി സജി അധ്യ ക്ഷനായി. കെ.ശാന്തകുമാരി എം.എല്‍.എ, ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഏരിയ കമ്മിറ്റി അംഗം കെ.കോമള കുമാരി, ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജിമ്മി മാത്യു, ലോക്കല്‍ കമ്മിറ്റി അംഗം എന്‍.എ ഷമീര്‍, ബ്രാഞ്ച് സെക്രട്ടറി കെ.സി ഷിനോജ് എന്നിവര്‍ സംസാരിച്ചു.
